
കമൽഹാസൻ നിർമ്മിക്കുന്ന, രജനികാന്ത് നായകനാകുന്ന 'ധർമ്മൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കി ഇപ്പോൾ രണ്ടാം ഘട്ട ചിത്രീകരണമാണ് നടന്നുവരുന്നത്. ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം സിമ്രാൻ, റാഷി ഖന്ന, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ അടുത്ത് തന്നെ തെലുങ്ക് നടനായ രാം പൊത്തിനേനിയും ജോയിൻ ചെയ്യുമെന്നുള്ള വാർത്ത പുറത്ത് വന്നിരിക്കുന്നത്. രജനികാന്തിന്റെ മരുമകൻ വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നുമുള്ള വാർത്തയുമുണ്ട്. 2022-ൽ ലിംഗുസാമി സംവിധാനം ചെയ്ത 'ദി വാരിയർ' എന്ന സിനിമയിൽ രാം പൊത്തിനേനിയായിരുന്നു നായകനായി അഭിനയിച്ചത്. ഈ ചിത്രം തമിഴ്, തെലുങ്ക് എന്നീ രണ്ടു ഭാഷകളിൽ പുറത്തുവന്നിരുന്നു. അനിരുദ്ധ് സംഗീതസംവിധാനം ചെയ്യുന്ന 'ധർമൻ' 2027ൽ പ്രദർശനത്തിനെത്തുമെന്നാണ് പറയപ്പെടുന്നത്!
Photo Courtesy - Google










